Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SHO Santosh

Idukki

ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞ ആ ​പോ​ലീ​സു​കാ​ര​ൻ അ​ടി​മാ​ലി​യി​ലു​ണ്ട്; എ​സ്എ​ച്ച്ഒ സ​ന്തോ​ഷ്

അ​ടി​മാ​ലി: 13 വ​ർ​ഷം മു​മ്പു​ണ്ടാ​യ ഒ​രു സം​ഭ​വ​ത്തി​ൽ ശ​ബ്ദം​കൊ​ണ്ട് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ ഒ​രു പോ​ലീ​സു​കാ​ര​ൻ സേ​ന​യി​ൽ ഉ​ണ്ട്. പോ​ലീ​സ് സേ​ന​യു​ടെ മി​ക​വി​നെ​പ്പ​റ്റി പ​രാ​മ​ർ​ശി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ശം​സി​ച്ച ആ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​പ്പോ​ൾ അ​ടി​മാ​ലി​യി​ൽ എ​സ്എ​ച്ച്ഒ ആ​യി സ​ർ​വീ​സി​ൽ തു​ട​രു​ന്ന പി.​ആ​ർ. സ​ന്തോ​ഷാ​ണ്.

എ​റ​ണാ​കു​ള​ത്ത് മൂ​ന്നി​ട​ങ്ങ​ളി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നും 75 ല​ക്ഷം രൂ​പ ത​ന്നി​ല്ലെ​ങ്കി​ൽ ബോം​ബ് പൊ​ട്ടി​ക്കു​മെ​ന്ന് 2013ൽ ​വ​ന്ന ഫോ​ൺ ശ​ബ്ദ സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ട​മ​യെ ഫോ​ണി​ലെ ശ​ബ്ദം​കൊ​ണ്ടു തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ന്തോ​ഷ്.

അ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല. ബോം​ബ് ഭീ​ഷ​ണി അ​ന്വേ​ഷി​ക്കാ​ൻ തൃ​ക്കാ​ക്ക​ര അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു അ​ന്ന് തൃ​പ്പൂ​ണി​ത്ത​റ എ​സ്ഐ ആ​യി​രു​ന്ന സ​ന്തോ​ഷ്.
ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളു​ടെ ശ​ബ്ദ​സ​ന്ദേ​ശം കേ​ട്ട​തോ​ടെ സ​ന്തോ​ഷ് ആ​ളെ ശ​ബ്ദം​കൊ​ണ്ടു തി​രി​ച്ച​റി​ഞ്ഞു. 2010ൽ ​കോ​ട്ട​യ​ത്ത് സ​ന്തോ​ഷ് ജോ​ലി ചെ​യ്യു​ന്പോ​ൾ ക​വ​ർ​ച്ച​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​നോ​ജ് സേ​വ്യ​റി​ന്‍റെ ശ​ബ്ദ​മാ​ണെ​ന്ന് സ​ന്തോ​ഷ് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​യെ പാ​ല​ക്കാ​ടു​നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

പോ​ലീ​സി​ന്‍റെ ഈ​യൊ​രു മി​ക​വി​നെ​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ഴി​ഞ്ഞ ദി​വ​സം പ്ര​ശം​സി​ച്ച​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് കേ​ട്ട​തെ​ന്ന് സ​ന്തോ​ഷ് പ​റ​ഞ്ഞു.

Latest News

Corehub Up